പൾസ് പോളിയോ പ്രോഗ്രാം ജൂൺ 28

May 13, 2026


പൾസ് പോളിയോ പ്രോഗ്രാം ജൂൺ 28 ന് വളണ്ടിയേഴ്സ് പരിശീലന പരിപാടി നടന്നു.

 
 
 
ജൂൺ 28 ന് നടക്കുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് വളണ്ടിയേഴ്സ് പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ബോബി ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി.സി.ആയിഷ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ വത്സമ്മ വാണിശ്ശേരി, മെഡിക്കൽ ഓഫീസർ ഡോ.ഇ.വി.സീമി. ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, ഹെൽത്ത് നേഴ്സ് ബിന്ദു ജോസഫ്, കെ.നിധീഷ് എന്നിവർ പ്രസംഗിച്ചു. ജൂനിയർ. പബ്ലിക്ക് ഹെൽത്ത് നേഴ്സ് ബിന്ദു ജോസഫ് ബോധവത്ക്കരണ ക്ലാസ്സ്  എടുത്തു. അംഗൻവാടി, ആശ, സന്നദ്ധ പ്രവർത്തകർ പരിശീലനത്തിൽ പങ്കെടുത്തു. അഞ്ചു വയസ്സിൽ താഴെയുള്ള1190 കുഞ്ഞുങ്ങൾക്കാണ് തുളളി മരുന്നു നൽകുന്നത്. തുള്ളിമരുന്ന് നൽകുന്നതിനായി 24 തുള്ളിമരുന്ന് വിതരണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 48 വളണ്ടിയേഴ്സിന് പരിശീലനം നൽകി.ആലക്കോട് ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 
ചിത്രം:പോളിയോ ഇമ്യൂണൈസേഷൻ  വളണ്ടിയേഴ്സ് പരിശീലന പരിപാടി 
 
പ്രസിഡണ്ട് പ്രിൻസി ബോബി ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു.

 

Pulse Polio Programme